24 July, 2020 08:46:51 PM
മലയാളി ദമ്പതികള്‍ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍
അബുദാബി: മലയാളി ദമ്പതികള്‍ അബുദാബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരാണ് മരിച്ചത്. പരേതനായ സിദ്ധാര്‍ഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാര്‍ദ്ദനന്‍. വിരമിച്ച കെ.എസ്.ഇ.ബി. എന്‍ജിനീയര്‍ കെ.ടി. ഭാസ്കരന്‍ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ. മകന്‍: സുഹൈല്‍ ജനാര്‍ദ്ദനന്‍ (എന്‍ജിനീയര്‍, എച്ച്.പി. ബാംഗ്ലൂര്‍).