21 July, 2020 02:10:00 PM
ആലുവ ചുണങ്ങംവേലിയിൽ 18 കന്യാസ്ത്രീകള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ 18 കന്യാസ്ത്രീകള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കം വഴി രോഗം ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 20 ആയി.