05 May, 2016 12:40:58 PM


'എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും'




ജനായത്ത ഭരണത്തിന്റെ ശോഭ കെടുത്തുന്നതും അതിക്രൂരവും ബീഭത്സവുമായ സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് പെരുമ്പാവൂരിലെ ജിഷയുടെ അനുഭവം. വാർത്തകൾ ശ്രദ്ധിച്ചാൽ ഒരുപാടു സംശയങ്ങൾ ബാക്കി നില്‍ക്കുന്നു.

ജിഷയുടെ അമ്മയ്ക്ക് മാനസിക ദൌര്‍ബല്യം ആണെന്ന് പറയുന്നു. എന്നാല്‍ അവര്‍ കാര്യകാരണ സഹിതം സ്ഥലം എം എല്‍ എ യെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജിഷയുടെ പൈശാചികമായി ആക്രമിക്കപ്പെട്ട ശരീരം മെഡിക്കല്‍  വിദ്യാര്‍ഥിയെക്കൊണ്ട്  പോസ്റ്റ്‌ മോര്‍ട്ടം ചെയ്യിക്കുന്നു. ശരീരം കൂടുതല്‍  പരിശോധനകള്‍ക്ക്  സാധ്യമാകാത്ത വിധം സംസ്കരിക്കാന്‍ അനുമതി നല്‍കുന്നു.

ഇന്നാട്ടിലെ പൌരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജിഷയുടെ കാര്യത്തില്‍ അതുണ്ടായില്ല. ഭരിക്കുന്നത്‌ യു ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ട് എല്ലാ പഴിയും അവര്‍ക്ക് മേലെ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. ജിഷയുടെ എം പിയും  എം എല്‍ എ യും പഞ്ചായത്ത് മെമ്പറും ഒക്കെ എല്‍ ഡി എഫ് മുന്നണിക്കാരാണ്. പഴി അവര്‍ക്ക് കൂടി ബാധകമാണ്. ഇവിടെ ആരുടെയെങ്കിലും  മേല്‍ പഴി ചാരുകയല്ല; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരെ തുറന്നു കാട്ടുന്നു എന്നേയുള്ളൂ. അന്നാട്ടില്‍  പ്രവര്‍ത്തിക്കുന്ന  എന്‍ ഡി എ മുന്നണിക്കും സമീപസ്ഥരായ അരാഷ്ട്രീയക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും നിയമ പാലകര്‍ക്കും ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. 

മറ്റൊരു വാര്‍ത്ത ഒറ്റയ്ക്ക് താമസിക്കുന്ന 68കാരിയെ ബലാത്സംഗം ചെയ്തു എന്നാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച മൂന്നുപേര്‍ക്ക്‌ ഇതില്‍ പങ്കുണ്ട്. 19ഉം 20ഉം വയസ്സുള്ളവരാണ്  പ്രതികള്‍. ഒരേ കുറ്റം ആവര്‍ത്തിക്കുകയാണ് ഇവിടെ. അതിനര്‍ത്ഥം പോലീസ് കേസില്‍ അവര്‍ക്കു തെല്ലും ഭയമില്ല എന്നല്ലേ? ഈ രാജ്യത്തെ നിയമത്തെ ഭയമില്ല എന്നല്ലേ? നിത്യേന നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഈ നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നതിന്റെ ലക്ഷണമല്ലേ?

മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കുമെതിരെ ഒരു സ്ത്രീ ധീരമായി ബലാത്സംഗ കുറ്റം ആരോപിച്ച നാടാണിത്. സ്വന്തം മനസ്സാക്ഷിയെ മാത്രം അംഗീകരിക്കുന്ന ഭരണാധികാരികള്‍ അത്തരം ആരോപണങ്ങളെ കൂസാത്തതുകൊണ്ട് കൂടിയാണ്  'എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും' എന്ന ചൊല്ല് ഇവിടെ ചിലര്‍ക്കൊക്കെ ഭൂഷണമാകുന്നത്.
നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചു വിധി പുറപ്പെടുവിക്കാനേ കോടതിക്ക് കഴിയൂ.. ശക്തമായ നിയമങ്ങള്‍ സൃഷ്ടിക്കേണ്ടത്‌ ജനപ്രതിനിധികളാണ്. നിയമനിര്‍മ്മാണ സഭ പലപ്പോഴും അതല്ലാതായിത്തീരുന്നുണ്ട്. ക്രിമിനലുകള്‍ക്ക് വേണ്ടി മനുഷ്യാവകാശം വാദിക്കുന്ന ബുദ്ധിജീവികളും നമ്മുടെ നാട്ടിലുണ്ട്. പരമോന്നതകോടതിയുടെ വധശിക്ഷാ വിധിയെപ്പോലും എതിര്‍ക്കുന്നവര്‍.

ഒരു കുറ്റത്തിന് ജയിലില്‍ കിടന്നിട്ടു പുറത്തുവരുന്നവന്  ഒരു കുറ്റബോധവും തോന്നുന്നില്ലെന്നു മാത്രമല്ല  കൂടുതല്‍ ആവേശത്തോടെ അതേ കുറ്റം ആവര്‍ത്തിക്കുകയാണ് ഇവിടെ. ജയിലില്‍  ഗോവിന്ദച്ചാമിമാരുടെ സുഖജീവിതം നാടിനു നല്‍കുന്ന സന്ദേശം പരിഹാസ്യമാണ്. അനനുകരണീയമാണ്. ജയിലില്‍ നിന്നു പുറത്തുവരുന്നവര്‍ പറയുന്നത് പുറത്തെ ജീവിതത്തേക്കാള്‍ സുഖമാണ് അവിടുത്തെ ജീവിതമെന്നാണ്. കുറ്റവാളികള്‍ക്ക് പിന്നീടൊരിക്കലും ജയിലില്‍ പോകാന്‍ തോന്നാത്ത ദുരനുഭവങ്ങളാണ് അതിനകത്ത് നല്‍കേണ്ടത്. കൊടും ക്രിമിനലുകളെ മനുഷ്യരായി പരിഗണിക്കരുത്. ഒരു അവകാശവും അവര്‍ക്ക് നല്‍കരുത്.

അതുപോലെ  ബലാത്സംഗകുറ്റങ്ങളില്‍ പ്രതിയാകുന്നവര്‍ തീരെ ചെറുപ്പക്കാരാണ്. അവരെ സൂക്ഷിച്ചു നിരീക്ഷിക്കാന്‍  മാതാപിതാക്കള്‍ക്ക് സമയമുണ്ടാവണം. അവരെ തെരുവിലേക്ക് ചുമ്മാ വിട്ടുകളയരുത്. മാതാപിതാക്കള്‍ പെണ്‍മക്കളെ  ശ്രദ്ധിക്കുന്നതുപോലെതന്നെ ആണ്‍മക്കളെയും  ശ്രദ്ധിക്കണം എന്നാണു പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. അത് വളരെ ശരിയായ കാര്യമാണ്. ആണ്‍മക്കളുടെ മേല്‍ ഒരു കണ്ണ്  എപ്പോഴും ഉണ്ടായിരിക്കണം.

രാഷ്ട്രീയ പാര്‍ടികള്‍ക്ക്  ഗുണ്ടകളെ  ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ  ആ ഗുണ്ടകള്‍ സ്വന്തം നിലയില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിരക്ഷ ഉണ്ടാവുന്നത് സ്വാഭാവികം.ഗുണ്ടകളെ അല്ല ഗുണ്ടകളെ നിയോഗിക്കുന്നവരെ കടുത്ത ശിക്ഷക്ക് വിധേയരാക്കിയാലെ ഗുണ്ടകള്‍ ഇല്ലാതാവുകയുള്ളൂ.. 

മദ്യത്തെക്കാള്‍ ഭീകരമായ മയക്കു മരുന്നിനു മാത്രമേ ജിഷയുടെ ശരീരത്തില്‍  കണ്ട  കിരാതമായ മര്‍ദ്ദന - പീഡന മുറകള്‍ നടത്താനാകൂ.. വീര്യമുള്ള മദ്യം ഒരുവനെ സ്വബോധം കെടുത്തി മയക്കി കളയുകയെ ഉള്ളൂ. എന്നാല്‍ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ അവനില്‍ വിചിത്രവും രാക്ഷസീയവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തേജനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു തരം ഭ്രാന്തവസ്ഥ. മദം പൊട്ടിയ ഗജവീരന്റെ വിഭ്രമാവസ്ഥ!

എത്ര ശക്തമായ നിയമം കൊണ്ടുവന്നാലും ഇതൊക്കെ ആവര്‍ത്തിക്കും എന്നുള്ളത് ശരിയാണ്. കേരളത്തിലെ  ക്രിമിനലുകള്‍ താരതമ്യേന ഭീരുക്കള്‍ കൂടി ആയതിനാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്താന്‍  ഉതകും എന്ന് ആശ്വസിക്കാം.  ഒറ്റപ്പെട്ടു  ജീവിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ പരിരക്ഷയും ഉറപ്പാക്കണം. ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും കുമ്മനം രാജശേഖരനും ഓരോ വീടിന്റെ മുമ്പിലും ചെന്നിരിക്കാന്‍  ആവില്ല എന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്.

അതിക്രൂരവും ബീഭത്സവും ജനായത്ത ഭരണത്തിന്റെ ശോഭ കെടുത്തുന്നതുമായ  സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് .അതിൽ ഏറ്റവും പ്രധാനമാണ് പെരുമ്പാവൂരിലെ  ജിഷയുടെ അനുഭവം.വാർത്തകൾ ശ്രദ്ധിച്ചാൽ ഒരുപാടു സംശയങ്ങൾ ബാക്കി നില്‍ക്കുന്നു.
ജിഷയുടെ അമ്മയ്ക്ക് മാനസിക ദൌര്‍ബല്യം ആണെന്ന് പറയുന്നു. എന്നാല്‍ അവര്‍ കാര്യകാരണ സഹിതം സ്ഥലം എം എല്‍ എ യെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജിഷയുടെ പൈശാചികമായി ആക്രമിക്കപ്പെട്ട ശരീരം മെഡിക്കല്‍  വിദ്യാര്‍ഥി യെക്കൊണ്ട്  പോസ്റ്റ്‌ മോര്‍ട്ടം ചെയ്യിക്കുന്നു. ശരീരം കൂടുതല്‍  പരിശോധനകള്‍ക്ക്  സാധ്യമാകാത്ത വിധം സംസ്കരിക്കാന്‍ അനുമതി നല്‍കുന്നു..

ഇന്നാട്ടിലെ പൌരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് . ജിഷയുടെ കാര്യത്തില്‍ അതുണ്ടായില്ല. ഭരിക്കുന്നത്‌ യു ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ട് എല്ലാ പഴിയും അവര്‍ക്ക് മേലെ മാത്രം ചാര്‍ത്തുന്നത് ശരിയല്ല.ജിഷയുടെ എം പിയും  എം എല്‍ എ യും പഞ്ചായത്ത് മെമ്പറും ഒക്കെ എല്‍ ഡി എഫ് മുന്നണിക്കാരാണ്. പഴി അവര്‍ക്ക് കൂടി ബാധകമാണ്. ഇവിടെ ആരുടെയെങ്കിലും  മേല്‍  പഴി ചാരുകയല്ല; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരെ തുറന്നു കാട്ടുന്നു എന്നേയുള്ളൂ.അന്നാട്ടില്‍  പ്രവര്‍ത്തിക്കുന്ന  എന്‍ ഡി എ മുന്നണിക്കും സമീപസ്ഥരായ അരാഷ്ട്രീയക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും നിയമ പാലകര്‍ക്കും ഉത്തരവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. 

ഇന്നു വന്ന മറ്റൊരു വാര്‍ത്ത ഒറ്റയ്ക്ക് താമസിക്കുന്ന 68കാരിയെ ബലാത്സംഗം ചെയ്തു എന്നാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  തടിക്കൊണ്ടു പോയി ഉപദ്രവിച്ച മൂന്നുപേര്‍ക്ക്‌ ഇതില്‍ പങ്കുണ്ട്.19ഉം 20ഉം വയസ്സുള്ളവരാണ്  പ്രതികള്‍. ഒരേ കുറ്റം ആവര്‍ത്തിക്കുകയാണ് ഇവിടെ. അതിനര്‍ത്ഥം പോലീസ് കേസില്‍ അവര്‍ക്കു തെല്ലും ഭയമില്ല എന്നല്ലേ? ഈ രാജ്യത്തെ നിയമത്തെ ഭയമില്ല എന്നല്ലേ? നിത്യേന നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഈ നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നതിന്റെ ലക്ഷണമല്ലേ?

മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കുമെതിരെ ഒരു സ്ത്രീ ധീരമായി ബലാത്സംഗ കുറ്റം ആരോപിച്ച നാടാണിത്. സ്വന്തം മനസ്സാക്ഷിയെ മാത്രം അംഗീകരിക്കുന്ന ഭരണാധികാരികള്‍ അത്തരം ആരോപണങ്ങളെ കൂസാത്തതുകൊണ്ട് കൂടിയാണ് ' എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും ' എന്ന ചൊല്ല് ഇവിടെ ചിലര്‍ക്കൊക്കെ ഭൂഷണമാകുന്നത്.
 നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചു വിധി പുറപ്പെടുവിക്കാനേ കോടതിക്ക് കഴിയൂ..ശക്തമായ നിയമങ്ങള്‍ സൃഷ്ടിക്കേണ്ടത്‌ ജനപ്രതിനിധികളാണ്. നിയമനിര്‍മ്മാണ സഭ പലപ്പോഴും അതല്ലാതായിത്തീരുന്നുണ്ട്.ക്രിമിനലുകള്‍ക്ക് വേണ്ടി മനുഷ്യാവകാശം വാദിക്കുന്ന ബുദ്ധിജീവികളും നമ്മുടെ നാട്ടിലുണ്ട്.പരമോന്നതകോടതിയുടെ വധശിക്ഷാ വിധിയെപ്പോലും എതിര്‍ക്കുന്നവര്‍.

ഒരു കുറ്റത്തിന് ജയിലില്‍ കിടന്നിട്ടു പുറത്തുവരുന്നവന്  ഒരു കുറ്റബോധവും തോന്നുന്നില്ലെന്നുമാത്രമല്ല  കൂടുതല്‍ ആവേശത്തോടെ അതേ കുറ്റം ആവര്‍ത്തിക്കുകയാണ് ഇവിടെ. ജയിലില്‍  ഗോവിന്ദച്ചാമിമാരുടെ സുഖജീവിതം നാടിനു നല്‍കുന്ന സന്ദേശം പരിഹാസ്യമാണ്.അനനുകരണീയമാണ്.ജയിലില്‍ നിന്നു പുറത്തുവരുന്നവര്‍ പറയുന്നത് പുറത്തെ ജീവിതത്തേക്കാള്‍ സുഖമാണ് അവിടുത്തെ ജീവിതമെന്നാണ്.കുറ്റവാളികള്‍ക്ക് പിന്നീടൊരിക്കലും ജയില്‍ പോകാന്‍ തോന്നാത്ത ദുരനുഭവങ്ങളാണ് അതിനകത്ത് നല്‍കേണ്ടത്. കൊടും ക്രിമിനലുകളെ മനുഷ്യരായി പരിഗണിക്കരുത്. ഒരു അവകാശവും അവര്‍ക്ക് നല്‍കരുത്.

അതുപോലെ  ബലാത്സംഗകുറ്റങ്ങളില്‍ പ്രതിയാകുന്നവര്‍ തീരെ ചെറുപ്പക്കാരാണ്.അവരെ സൂക്ഷിച്ചു നിരീക്ഷിക്കാന്‍  മാതാപിതാക്കള്‍ക്ക് സമയമുണ്ടാവണം. അവരെ തെരുവിലേക്ക് ചുമ്മാ വിട്ടുകള യരുത്. മാതാപിതാക്കള്‍ പെണ്‍മക്കളെ  ശ്രദ്ധിക്കുന്നതുപോലെതന്നെ  ആണ്‍മക്കളെയും  ശ്രദ്ധിക്കണം എന്നാണു പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. അത് വളരെ ശരിയായ കാര്യമാണ്.ആണ്‍മക്കളുടെ മേല്‍  ഒരു കണ്ണ്  എപ്പോഴും ഉണ്ടായിരിക്കണം.

രാഷ്ട്രീയ പാര്‍ടികള്‍ക്ക്  ഗുണ്ടകളെ  ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ  ആ ഗുണ്ടകള്‍ സ്വന്തം നിലയില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിരക്ഷ ഉണ്ടാവുന്നത് സ്വാഭാവികം.ഗുണ്ടകളെ അല്ല ഗുണ്ടകളെ നിയോഗിക്കുന്നവരെ കടുത്ത ശിക്ഷക്ക് വിധേയരാക്കിയാലെ  ഗുണ്ടകള്‍ ഇല്ലാതാവുകയുള്ളൂ.. 

മദ്യത്തെക്കാള്‍ഭീകരമായ മയക്കു മരുന്നിനു മാത്രമേ ജിഷയുടെ ശരീരത്തില്‍  കണ്ട  കിരാതമായ മര്‍ദ്ദന - പീഡന മുറകള്‍ നടത്താനാകൂ.. വീര്യമുള്ള മദ്യം ഒരുവനെ സ്വബോധം കെടുത്തി മയക്കി കളയുകയെ ഉള്ളൂ.എന്നാല്‍ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ അവനില്‍ വിചിത്രവും രാക്ഷസീയവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തേജനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു തരം ഭ്രാന്തവസ്ഥ. മദം പൊട്ടിയ ഗജവീരന്റെ വിഭ്രമാവസ്ഥ!

എത്ര ശക്തമായ നിയമം കൊണ്ടുവന്നാലും ഇതൊക്കെ ആവര്‍ത്തിക്കും എന്നുള്ളത് ശരിയാണ്. കേരളത്തിലെ  ക്രിമിനലുകള്‍ താരതമ്യേന ഭീരുക്കള്‍ കൂടി ആയതിനാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്താന്‍  ഉതകും എന്ന് ആശ്വസിക്കാം.

ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ പരിരക്ഷയും ഉറപ്പാക്കണം. ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും കുമ്മനം രാജ ശേഖരനും ഓരോ വീടിന്റെ മുമ്പിലും ചെന്നിരിക്കാന്‍  ആവില്ല എന്ന യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K