09 July, 2020 06:35:54 PM
കനത്ത മഴ: തടയണയില്‍ തട്ടി പുഴ ഗതിമാറി ഒഴുകി; ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
കാസര്‍ഗോഡ്: കനത്ത മഴയില്‍ പുഴ ഗതിമാറി ഒഴുകിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ പ്രതീക്ഷിക്കാതെ എത്തിയ മലവെള്ളം പാലായി ഷട്ടര്‍ കം ബ്രിജിന് വേണ്ടി ഉണ്ടാക്കിയ തടയണയില്‍ തട്ടി ഗതിമാറി ഒഴുകിയതോടെയാണ് തീരദേശ ഗ്രാമങ്ങളില്‍ വെള്ളം കയറിയത്. ഷട്ടര്‍ കം ബ്രിജ് അവസാനിക്കുന്ന കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍പ്പെടുന്ന കയ്യൂര്‍, കുക്കോട്ട്, വെള്ളാട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ബ്രിജ് നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കുന്ന ജെസിബിയും വെള്ളത്തിനടിയിലായി.
ഷട്ടര്‍ കം ബ്രിജിന്റെ തൂണുകള്‍ ഉണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയ തടയണയില്‍ തട്ടിയാണ് കൂക്കോട്ട് ഭാഗത്ത് വെള്ളം ഗതി മാറി ഒഴുകിയത്. വെള്ളത്തിന്റെ കുത്തൊഴുക്ക് തടയുന്നതിന് വേണ്ടി നിര്‍മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ വെള്ളാട്ട് ഭാഗത്ത് തീരത്ത് കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയിരുന്നു. അത് കൊണ്ടു തന്നെ ഈ മേഖലയില്‍ കരയിടിയുന്നത് ഒഴിവായി. പാലം അവസാനിക്കുന്ന കൂക്കോട്ട് ഭാഗത്ത് ഇനി 3 തൂണുകള്‍ മാത്രമാണ് നിര്‍മിക്കാനുള്ളത്.