06 July, 2020 12:10:22 AM
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (20) മൃതദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങുമ്പോൾ ജെയിംസ് ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ജെയിംസിനെ കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.