01 July, 2020 01:47:21 PM


എറണാകുളം മാര്‍ക്കറ്റ്‌ അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ്‌ തുടങ്ങി കച്ചവടക്കാര്‍



കൊച്ചി: വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ കച്ചവടം തുടങ്ങി. കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.


എറണാകുളം മാര്‍ക്കറ്റിലെ സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്‍റെ ഭാഗങ്ങള്‍ അടയ്ക്കുവാന്‍ ഇന്നലെയാണ് കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചത്.
മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മുതലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. ഇതേ തുടർന്ന് ഇവിടെ ആൾക്കൂട്ടം ഉണ്ടാവുകയും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K