20 June, 2020 07:49:16 PM


എറണാകുളത്ത് പോലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു കൂടി രോഗം



കൊച്ചി: എറണാകുളത്ത് ഇന്ന് ഒരു പോലിസുദ്യോഗസ്ഥനും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹമടക്കം ഇന്ന് മൂന്നു പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 18 ന് കൊവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്ബര്‍ക്കത്തില്‍ വന്ന 38 വയസുള്ള വെങ്ങോല സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇതു കൂടാതെ ജൂണ്‍ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി, ജൂണ്‍ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി എന്നിവര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 8 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിനി ഇന്ന് രോഗമുക്തി നേടി.


ഇന്ന് 1113 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 955 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12625 ആണ്. ഇതില്‍ 10062 പേര്‍ വീടുകളിലും, 457 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 2106 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 21 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.


162 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.117 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 112 ഐഎന്‍എച്ച്‌എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 136 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 219 ഫലങ്ങളാണ് ലഭിക്കാനുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K