19 June, 2020 08:57:07 AM
കോവിഡ് ബാധിച്ചെന്ന് സംശയം: യുവാവ് വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
കൊച്ചി: കോവിഡ് ബാധിച്ചെന്ന മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. എറണാകുളം വെണ്ടുരുത്തി പാലത്തില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. വെള്ളത്തിൽനിന്ന് കയറുന്നതിനായി കയര്‍ ഇട്ടുകൊടുത്തെങ്കിലും അതില്‍ പിടിക്കാന്‍ യുവാവ് തയാറായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. മാനസിക വിഭ്രാന്തി കാണിച്ച യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.