24 May, 2020 01:48:32 AM


സിഗ്നൽ കിട്ടാതെ നിർത്തിയ ട്രയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ ക്വാറന്റീനിലേക്ക് മാറ്റി



കാസര്‍കോഡ്: സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷ്യൽ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ പോലീസ് പിടികൂടി സർക്കാർ ക്വാറന്റീനിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിൽ നിന്ന് വന്ന സ്പെഷ്യൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലു പേർ ഇറങ്ങി ഓടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.


ഇവർ ഒരു ഓട്ടോ യിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കാസര്‍കോഡ് ഡി.വൈ.എസ്പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഉടൻ അന്വേഷണം ആരംഭിച്ചു.

ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയിൽ കണ്ടെത്തി ഗവണ്മെന്റ് ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപാടി സ്വദേശിക്കും കുടുംബത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത്. ഈ കുടുംബത്തെ കയറ്റി കൊണ്ടുപോയ ഓട്ടോ ഡ്രൈവർക്കെതിരെയും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K