15 May, 2020 11:09:22 PM
പറ്റിക്കാനാവില്ല ഇനി കോഴിക്കോട്ടുകാരെ; പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി
കോഴിക്കോട്: ജില്ലയിലെ പച്ചക്കറി, പഴവർഗ്ഗങ്ങള്‍, പലചരക്ക്, മീന്‍, ഇറച്ചി എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. വിലവിവരം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ 9745121244, 9947536524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റിൽ).
പച്ചക്കറികള്‍:
ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് MALA (25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ), മുളക് ഉണ്ട (35 രൂപ), ബീൻസ് സോളാർ (55 രൂപ), ബീൻസ് ഊട്ടി (60 രൂപ), മുരിങ്ങ (35 രൂപ), വഴുതിന (15 രൂപ), കോളിഫ്ലവർ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ), ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടൻ (35 രൂപ), തക്കാളി (18 രൂപ), പയർ RMC (35 രൂപ), ചെറു ചേമ്പ് (50 രൂപ), കാബേജ് (20 രൂപ), എളവൻ (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തൻ (12 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല (45 രൂപ), കറിവേപ്പില (40 രൂപ), ചീര ചുവപ്പ് (20 രൂപ), ചേന നാടൻ (25 രൂപ), മധുര കടച്ചക്ക (60 രൂപ), ഇഞ്ചി (60 രൂപ), വലിയ ഉള്ളി (20 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ (70 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവക്ക (30 രൂപ), നെല്ലിക്ക (32 രൂപ) എന്നിങ്ങനെയാണ് വില.
പഴ വര്‍ഗ്ഗങ്ങള്‍:
ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (100 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത് (60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാർ (85 രൂപ), ആപ്പിൾ ഇറാൻ (110 രൂപ), ആപ്പിൾ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂർ (55 രൂപ), മാങ്ങ അൽഫോൻസ (75 രൂപ), മാങ്ങ മൽഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടൻ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക (15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.
പലചരക്ക്:
മട്ട അരി (39-45 രൂപ), കുറുവ (34-43 രൂപ), സപ്തഗിരി കുറുവ (48 രൂപ), ജയ (41-44 രൂപ), കയമ (100-115രൂപ), പച്ചരി (30-38 രൂപ), ചെറുപയർ (120-149 രൂപ), ഉഴുന്ന് പരിപ്പ് ( 129-139രൂപ), തുവരപരിപ്പ് (109-119 രൂപ), കടല (60-88 രൂപ), മുളക് (250-280 രൂപ), മുളക് ഞെട്ടിയുള്ളത് (150-165രൂപ), മല്ലി (109-119 രൂപ), പഞ്ചസാര (30-40 രൂപ), സവാള (19-20 രൂപ), വെളിച്ചെണ്ണ (180-210 രൂപ), മൈദ (36-38 രൂപ), റവ (42-45 രൂപ), ആട്ട (35-37രൂപ), പൊടിയരി (46-59 രൂപ), ഉലുവ (80രൂപ), പുളി (140-190 രൂപ), വെളുത്തുള്ളി (99-139 രൂപ) എന്നിങ്ങനെയാണ് വില.
മത്സ്യം:
മത്തി (210-240 രൂപ), അയല ആന്ധ്ര (240-280 രൂപ), മാന്തൾ വലുത് (250-275 രൂപ), കിളിമീൻ (120-140 രൂപ), ആവോലി (450 രൂപ), അയക്കൂറ (500-600 രൂപ), സൂത (130-150 രൂപ),സ്രാവ് (300-330 രൂപ), ഏട്ട (160-180 രൂപ), ചെമ്മീൻ (200-220 രൂപ), ചെമ്മീൻ കയന്തൻ (280-320 രൂപ), കണമീൻ (120-150 രൂപ), മഞ്ഞപ്പാര (300-330 രൂപ), മാന്തൾ (220-250 രൂപ), ചൂട (150 രൂപ), കേതർ (160-200 രൂപ), പൂമീൻ (250-275 രൂപ), ആനചവിട്ടി (140-160 രൂപ).
ഇറച്ചി:
കോഴി (180 രൂപ), മൂരി (290രൂപ), പോത്ത് (300രൂപ).