15 May, 2020 09:14:19 PM


ബ്ലൗസ് വേണ്ട ഇനി സാരി ഉടുക്കാന്‍: എങ്ങിനെയെന്നല്ലേ? വൈറലായി വിഡിയോ



കൊച്ചി: നിനച്ചിരിക്കാതെ ഉറപ്പിക്കുന്ന കല്യാണത്തിന് പന്തലിലേക്ക് കയറാൻ നേരം സാരിക്ക് ബ്ലൗസ് ഒപ്പിക്കാന്‍ ഓടിയാലോ? അല്ലെങ്കില്‍ പെട്ടെന്നെവിടേലും പോകാന്‍ തുടങ്ങുമ്പോള്‍ ഉടുക്കാനെടുക്കുന്ന സാരിക്ക് ചേരുന്ന ബ്ലൌസ് കിട്ടിയില്ലെങ്കിലോ? ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങിനെ അതിജീവിക്കാം എന്ന ടിപ്പുമായി എത്തുകയാണ് സ്റ്റൈലിസ്റ്റ് വിദ്യാ മുകുന്ദന്‍.


പരമ്പരാഗതവും സ്റ്റൈലിഷുമായുള്ള ലുക്കിനായി സ്ത്രീകൾ ആശ്രയിക്കുന്ന വേഷമായ സാരിക്ക് ബ്ലൗസ് കൂടിയേ തീരൂ. ബ്ലൗസ് ഇല്ലെങ്കിൽ പിന്നെ അതിനെ പറ്റിയായി വേവലാതി മുഴുവനും. എന്നാലിനി ആ വേവലാതി വേണ്ടെന്നാണ് സ്റ്റൈലിസ്റ്റ് വിദ്യ മുകുന്ദന്‍റെ പക്ഷം. ബ്ലൗസ് ഇല്ലെന്ന അങ്കലാപ്പ് മാറ്റിവെച്ച് ധൈര്യമായി സാരി ഉടുക്കാം.


ബ്ലൗസ് ഇല്ലാതെ സാരി ഉടുക്കുന്ന വിദ്യയുടെ വീഡിയോ ഇതിനോടകം വൈറലായി മാറി. ഒരു ടീ ഷര്‍ട്ട് എങ്ങിനെ ബ്ലൗസാക്കി മാറ്റാം എന്നും അത് വളരെ മോഡേണായി എവിടെയും സാരിയോടൊപ്പം ഉപയോഗിക്കാമെന്നുമാണ് വിദ്യ വീഡിയോയില്‍ കാണിച്ചുതരുന്നത്. വീഡിയോ കാണാം.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K