14 May, 2020 08:45:39 PM


ജീവനക്കാര്‍ക്കായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്



കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സിവില്‍ സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നടപടിയായി. മെയ് 15 മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത സമയത്ത് സര്‍വീസ് ഉണ്ടാകും.


അനുവദിച്ച റൂട്ടുകളിലെ ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. സാധാരണ നിരക്കിന്‍റെ ഇരട്ടിയാകും യാത്രാ ചാര്‍ജ്ജ്. പരമാവധി 30 ജീവനക്കാര്‍ക്ക് മാത്രമാണ് ബസില്‍ പ്രവേശനമുണ്ടാകുക. ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


റൂട്ട്, (സര്‍വീസ് ആരംഭിക്കുന്ന സമയം) എന്ന ക്രമത്തില്‍:


തൊട്ടില്‍പ്പാലം- കുറ്റ്യാടി- ഉള്ള്യേരി- സിവില്‍ സ്റ്റേഷന്‍ (രാവിലെ 8.10), ബാലുശ്ശേരി - നന്മണ്ട -സിവില്‍ സ്റ്റേഷന്‍ (8.30), മുക്കം-കുന്നമംഗലം -സിവില്‍ സ്റ്റേഷന്‍ (8.45), വടകര-കൊയിലാണ്ടി -സിവില്‍ സ്റ്റേഷന്‍ (8.20), രാമനാട്ടുകര- ഫറോക്ക്- സിവില്‍ സ്റ്റേഷന്‍ (9.00), താമരശ്ശേരി - നരിക്കുനി  - സിവില്‍ സ്റ്റേഷന്‍ (8.30).

സിവില്‍ സ്റ്റേഷനില്‍ നിന്നും വൈകീട്ട് 5.10 ന് തിരികെ പുറപ്പെടും. സംശയങ്ങള്‍ക്ക് 8547616019, 0495 2370518 നമ്പറുകളില്‍ ബന്ധപ്പെടാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K