07 May, 2020 01:41:35 PM
അനുമതി കിട്ടിയില്ല; കോഴിക്കോട്ടു നിന്നും രാജസ്ഥാനിലേക്കുള്ള പ്രത്യേക ട്രെയിന്‍ റദ്ദാക്കി
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുമായി കോഴിക്കോട്ടു നിന്നും രാജസ്ഥാനിലേക്ക് ഇന്നു പുറപ്പടേണ്ടിയിരുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ട്രെയിന്‍ സര്‍വീസിന് രാജസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കാരണം. അതേസമയം, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ 1,140 അതിഥി തൊഴിലാളികള്‍ ഇന്ന് ബിഹാറിലേക്കു മടങ്ങും. വൈകുന്നേരം നാലിനാണ് ട്രെയിന്‍ പുറപ്പെടുന്നത്. ബുധനാഴ്ച ബിഹാറിലേക്കും മധ്യപ്രദേശിലേക്കും രണ്ടു ട്രെയിനുകൾ സര്‍വീസ് നടത്തിയിരുന്നു. രണ്ടായിരത്തി നാനൂറോളം അതിഥി തൊഴിലാളികളാണ് കേരളത്തില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയത്