02 May, 2020 08:05:39 PM


വയനാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് എത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്



കല്‍പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക്. മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല പി.എച്ച്‌.സിയുടെ പരിധിയിലാണ്​ 52 കാരനായ ഇദ്ദേഹത്തി​​െന്‍റ വീട്​. ഒരാള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഗ്രീന്‍ സോണിലായിരുന്ന വയനാട്​ ഓറഞ്ച്​ സോണിലേക്ക്​ മാറ്റി. ഒരുമാസത്തിലധികമായി വയനാട്ടില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.


ഏപ്രില്‍ 18നാണ് ചെന്നൈക്ക് ചരക്കെടുക്കാന്‍ പോയത്. ഏപ്രില്‍ 26ന് തിരിച്ച്‌​ നാട്ടിലെത്തി. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയതിനു ശേഷം ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കോവിഡ്-19 ലക്ഷണങ്ങളില്ലല്ലാത്ത ഇദ്ദേഹത്തി​​െന്‍റ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ജില്ല കലക്​ടര്‍ അദീല അബ്​ദുല്ല അറിയിച്ചു. ഏപ്രില്‍ 29നാണ് സാമ്ബിള്‍ ശേഖരിച്ചത്. ഇദ്ദേഹത്തി​​െന്‍റ ആറ് പ്രൈമറി കോണ്ടാക്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ കുടുംബാംഗങ്ങളും ഒരാള്‍ ട്രക്കിലെ സഹായിയുമാണ്. സഹായിയുടെ പരിശോധനാഫലം നെഗറ്റീവാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K