28 April, 2020 07:49:11 PM
വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; 3 സഹപാഠികള്‍ പിടിയില്‍
പിറവം: വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സഹപാഠികളായ മൂന്നു പേരെ പുത്തൻകുരിശ് പൊലീസ് പിടികൂടി. പ്ലസ് വൺ വിദ്യാർത്ഥികളാണ് എല്ലാവരും. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ കാമുകനായിരുന്നു. ചാറ്റിംഗിനിടയിൽ കാമുകന്‍ കൈവശപ്പെടുത്തിയ ചിത്രങ്ങൾ കാട്ടിയാണ് മറ്റൊരു സുഹൃത്ത് ബ്ലാക്ക്മെയിലിന് തുനിഞ്ഞത്..
രണ്ടു മാസം വിദ്യാര്‍ത്ഥിനിയുമായി അകന്ന കാമുകന്‍ പ്രതികളിലൊരാളായ സുഹൃത്തിന് ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു. ഈ വിദ്യാര്‍ത്ഥി പെൺകുട്ടിയുമായി നടത്തിയ ചാറ്റിംഗിനിടയിൽ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഫോൺ ഉപേക്ഷിച്ച പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേയ്ക്ക് മറ്റൊരു കൂട്ടുകാരൻ ഇതേ ചിത്രങ്ങൾ കൈമാറിയതോടെയാണ് പ്രശ്നം പോലീസിന് മുന്നിലെത്തിയത്. പെൺകുട്ടിയുടെ വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരും പിടിക്കപ്പെട്ടത്.