28 April, 2020 07:27:00 PM
തൃക്കരിപ്പൂരിൽ വീണ്ടും മത്സ്യവേട്ട; പിടികൂടി നശിപ്പിച്ചത് 5 പെട്ടി പഴകിയ മത്സ്യം
കാസർഗോഡ് : തൃക്കരിപ്പൂരിൽ വീണ്ടും പഴകിയ മൽസ്യം പിടികൂടി നശിപ്പിച്ചു. പ്രദേശത്തെ മൂന്നാമത്തെ മത്സ്യവേട്ടയാണിത്. കണ്ണൂർ ഭാഗത്തുനിന്നെത്തിച്ചുവെന്ന് പറയുന്ന അഞ്ച് പെട്ടി നത്തോലിയാണ് ഓപ്പറേഷൻ സാഗര റാണിയുടെ ഭാഗമായി നശിപ്പിച്ചത്. മാസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. മത്സ്യം കിട്ടാത്ത സാഹചര്യത്തിൽ വിറ്റുപോവുമെന്നുള്ള ധാരണയിലാണ് മീൻ എത്തിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ രാജീവൻ, നോർത്ത് വില്ലേജ് ഓഫീസർ അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.