20 April, 2020 11:16:09 PM
വയനാട് 4821 പേര്‍ നിരീക്ഷണത്തില്‍; 671 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി
കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 671 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 8871 പേരായി. തിങ്കളാഴ്ച്ച ജില്ലയില്‍ 24 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4821 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7 ആണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 270 സാമ്പിളുകളില്‍ നിന്നും 263 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാനുണ്ട്. ലഭിച്ച സാമ്പിളുകളില്‍ 259 എണ്ണം നെഗറ്റീവാണ്.