20 April, 2020 12:07:55 PM


എറണാകുളം ജില്ലയിൽ 24 വരെ ലോക്ക്ഡൗണിൽ ഇളവുകൾ ഇല്ല - മന്ത്രി സുനിൽ കുമാർ



കൊച്ചി: എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക്ഡൗണിൽ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിരവധി പേർ ഇന്ന് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.


എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ, മുളവുകാട് പഞ്ചായത്ത്‌ എന്നീ പ്രദേശങ്ങൾ ഹോട് സ്പോട്ടുകളാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തൊട്ടാകെ നടപ്പാക്കിയ ലോക്ക്ഡൗണില്‍ നിന്നും സംസ്ഥാനത്തെ ഏഴ് ജില്ലകൾക്കാണ് ഇളവ്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇളവ്. ഗ്രീന്‍, ഓറഞ്ച് ബി സോണുകളാണ് ഇന്നു തുറക്കുന്നത്. ഈ ജില്ലകളില്‍ 20 വരെ ലോക്ഡൗണ്‍ എന്നായിരുന്നു നേരത്തേ പ്രഖ്യാപനം. എന്നാല്‍, കേന്ദ്ര ഇളവുകള്‍ ഇന്നു നടപ്പിലാകുന്നതിനാല്‍ കേരളവും ഒരു ദിവസം നേരത്തേയാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K