18 April, 2016 02:58:22 PM


എയര്‍ പോര്‍ട്ട് അതോറിറ്റിയില്‍ 220 ജൂനിയര്‍ എക്സിക്യൂട്ടീവ്



എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ എക്സിക്യുട്ടിവ് തസ്തികയിലെ 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

പരസ്യ നമ്പര്‍: 02/2016. പരസ്യ നമ്പര്‍ 02/2012 പ്രകാരം നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാല്‍, വിലാസം, ഇ-മെയില്‍ തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കിലത് ഏപ്രില്‍ 18-നു ശേഷം മെയ് 17 മുന്‍പായി ഓണ്‍ലൈനായി അറിയിക്കണം. 02/ 2012 വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരുടെ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നത് 2012 ഏപ്രില്‍ 1 അടിസ്ഥാനമാക്കിത്തന്നെയായിരിക്കും.

1. ജൂനിയര്‍ എക്സിക്യുട്ടിവ് (എഞ്ചിനിയറിങ് സിവില്‍): 50 ഒഴിവ്. യോഗ്യത: സിവില്‍ എഞ്ചിനിയറിങ്/ ടെക്നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം.

2. ജൂനിയര്‍ എക്സിക്യുട്ടിവ് (എഞ്ചിനിയറിങ് ഇലക്ട്രിക്കല്‍): 50 ഒഴിവ്. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്/ ടെക്നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം.

3.ജൂനിയര്‍ എക്സിക്യുട്ടിവ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി): 20 ഒഴിവ്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്/ ഐ.ടി. എഞ്ചിനിയറിങ്/ ടെക്നോളജിയില്‍ ഫുള്‍ടൈം റെഗുലര്‍ ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ ഫുള്‍ടൈം റെഗുലര്‍ എം.സി.എ.  

4. ജൂനിയര്‍ എക്സിക്യുട്ടിവ് (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്): 100 ഒഴിവ്. യോഗ്യത: ഫുള്‍ടൈം സയന്‍സ് ബിരുദം. + രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ. ഫുള്‍ടൈം എഞ്ചിനിയറിങ് ബിരുദം. എല്‍.എം.വി. ലൈസന്‍സ്.

എഞ്ചിനിയറിങ് ബിരുദം. എല്‍.എം.വി. ലൈസന്‍സ്.

പ്രായപരിധി (31.05.016 അടിസ്ഥാനമാക്കി): 27 വയസ്സ്. സവംരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരുവനന്തപുരമാണ് കേരളത്തെ ഏക പരീക്ഷാ കേന്ദ്രം.

ഒണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.aai.aero/public_notices/aaisite_test/main_new.jsp 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K