06 April, 2020 02:38:18 PM
B
ക്വാറൻ്റയിൻ പാലിക്കാതെ മുങ്ങി നടന്ന യുവാവിനെ ആരോഗ്യ വകപ്പ് കസ്റ്റഡിയിലെടുത്ത് ഐസലേഷൻ വാർഡിലേക്കു മാറ്റി കൊക്കയാർ ആരോഗ്യ വകുപ്പിന്റെ പരിധിയിൽ താമസക്കാരനായ യുവാവിനെ യാണ് രോഗലക്ഷണങ്ങളോടെ ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറും ഒഴിവു സമയങ്ങളിൽ ഓട്ടോ ഡ്രൈവർ ജോലി ചെയ്യുന്ന യുവാവിനോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിയിട്ടും പാലിക്കപെട്ടില്ല. ഇതിനിടയിൽ ഇന്ന് രാവിലെ രോഗലക്ഷണങ്ങളോടെ കുട്ടിക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതോടെ ആരോഗ്യ വകുപ്പ് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.




