04 April, 2020 08:15:40 PM


ഹോട്ട്സ്‌പോട്ട് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം



കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ജില്ലയില്‍  പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുളളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍നിന്നും ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്പര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K