02 April, 2020 08:58:00 PM
കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 21,934 പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പുതുതായി വന്ന ഒന്‍പത് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് പുതുതായി ഒരു പോസിറ്റീവ് കേസ് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 281 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 258 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 249 എണ്ണം നെഗറ്റീവാണ്.
ജില്ലയില്‍ അവശേഷിക്കുന്ന പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളാണുള്ളത്. ഒരാള്‍ അസുഖം ഭേദമായി ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നു. ഇനി 22 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ആകെ 281 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 258 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 249 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ അവശേഷിക്കുന്ന പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളാണുള്ളത്. ഒരാള്‍ അസുഖം ഭേദമായി ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നു. ഇനി 22 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 25 കാരനായ യുവാവ് മാര്‍ച്ച് 18 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (AI 938) ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി എട്ടിന് എത്തുകയും രാത്രി 9 മണിയോടെ സ്വന്തം വാഹനത്തില്‍ കോഴിക്കോടുള്ള വീട്ടിലേക്ക് പോകുകയും ചെയ്തു. 11 മണിയോടെ വീട്ടിലെത്തി. കൃത്യമായി ഐസൊലേഷനില്‍ കഴിയുന്നിനിടെ മാര്‍ച്ച് 31 ന് ഫോണ്‍ മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യ പരിശോധന്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്രമീകരിച്ച ആംബുലന്‍സില്‍ ഉച്ചക്ക് 1.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അവിടെ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 34 പേര്‍ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണവും തുടരുന്നതായി ഡി.എം.ഒ അറിയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കണ്‍ട്രോള്‍ സെല്ലുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്‍്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി എന്നിവരുമായി കോവിഡ്-19 കേസുകളെക്കുറിച്ചും സംശയാസ്പദമായ കേസുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീന്‍.എ., ആര്‍.സി.എച്ച്. ഓഫീസര്‍ റ്റി. മോഹന്‍ദാസ് എന്നിവര്‍ ബീച്ച് ആശുപത്രി സന്ദര്‍ശിച്ച് അവിടെ നിന്നും നല്‍കുന്ന സേവനങ്ങളെക്കുറിച്ച് വിലയിരുത്തി.
നടക്കാവ് ഐ.ജി.പി. ഹാളില്‍ ജില്ലയിലെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി അനുബന്ധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് രാവിലെ എട്ട് മണിക്കും ഒരു മണിക്കും ഇടയില്‍ ഫോണ്‍ ചെയ്ത് രോഗികള്‍ക്ക് ചികിത്സ നിര്‍ദ്ദേശിക്കുന്ന ടെലിഡെര്‍മറ്റോളജി സംവിധാനം ചേവായൂര്‍ ത്വക്ക രോഗാശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ നം. 7012222908.