02 April, 2020 07:29:25 PM


മാനന്തവാടി ജില്ലാ ആശുപത്രിയിലെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ ആശുപത്രികളിലും



കല്‍പ്പറ്റ: മാനന്തവാടി  ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തില്‍ അവിടെ നിന്ന് ലഭ്യമായിരുന്ന എല്ലാ സൗജന്യ ചികിത്സാ സേവനങ്ങളും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ഭരണകുടം ഏറ്റെടുത്ത ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പേ വാര്‍ഡ് സൗകര്യങ്ങള്‍ ഒഴികെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ലഭ്യമാവുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ ലഭ്യമായിരുന്ന സൗജന്യ മരുന്നുകള്‍ ജില്ലയിലും എത്തിച്ചു നല്‍കുന്നതിനും നടപടിയുണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K