28 March, 2020 02:00:13 AM


വീണ്ടും മദ്യാസക്തി മരണം?: മദ്യത്തിനായി പരക്കം പാഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയില്‍



കൊച്ചി: യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായിക്കാര പുളിക്കല്‍ മുരളി (44) ആണ് മരിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് രാവിലെ മുതല്‍ മദ്യത്തിനായി പരക്കം പാഞ്ഞു നടക്കുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു. ഭാര്യയും ഒരു ആണ്‍കുട്ടിയുമുണ്ട്. മദ്യപാനം സഹിക്കവയ്യാതെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അകന്നു കഴിയുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K