26 March, 2020 05:50:54 PM
കോവിഡ് 19: ഇനി വീടിനു പുറത്തിറങ്ങണമെങ്കിലും വേണം സത്യവാങ്മൂലം
കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അവശ്യ വസ്തുക്കൾക്കും സേവനങ്ങൾക്കുമായി വീടിനു പുറത്തിറങ്ങുന്ന ആളുകൾ അവരുടെ പക്കൽ സത്യവാങ്മൂലം കരുതേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനുളള ഫോം എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ അല്ലെങ്കിൽ പോലീസുകാർ ആവശ്യപ്പെടുന്ന പക്ഷം കാണിക്കേണ്ടതാണ്.
സത്യവാങ്മൂലത്തിൽ വ്യക്തിയുടെ പേര്, വീട് വിട്ടു പോകുന്നതിന്റെ ഉദ്ദേശ്യം, എവിടം മുതൽ എവിടം വരെ, വീട് വിടുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. പാസുകൾക്കായുള്ള അപേക്ഷ ഇഎസ്എംഎസ് രൂപത്തിൽ അയക്കാം. പോലീസിനെയും ബന്ധപ്പെടാവുന്നതാണ്. പാസുകള്‍ ഒണ്‍ലൈന്‍ ആയി ലഭിക്കുന്നതിനുള്ള സംവിധാനം എന്‍ ഐ സി ഒരുക്കും.