25 March, 2020 06:04:38 PM


കോഴിക്കോട് മെഡി. കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് കോവിഡ്-19 ആശുപത്രിയാക്കി



കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് ഇന്ന് മുതല്‍ അടുത്ത അറിയിപ്പു വരെ കോവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയായി  മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു.  നിലവില്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്ന ഒ.പി.സൗകര്യങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുണ്ട്. 


കോഴിക്കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി) യില്‍ ശിശുരോഗ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഒഴിച്ച് നിലവില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും  ലഭിക്കും. കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജി ശിശുരോഗ ചികിത്സകള്‍ ലഭിക്കും. കൊറോണ ലക്ഷണങ്ങള്‍ അല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും സമീപത്തുള്ള താലൂക്ക് ആശുപത്രിയിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടേണ്ടതാണ്. 


എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും  വൈകുന്നേരം 6 മണിവരെ ഒ.പി. സൗകര്യം ഉണ്ടായിരിക്കും.  ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂര്‍ ചികില്‍സാ സൗകര്യം ലഭ്യമാണ്. സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍കൂടി കിടത്തി ചികിത്സയ്ക്കുള്ള നടപടികള്‍ കൈക്കൊണ്ടതായും ഡി.എം.ഒ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K