21 March, 2020 08:16:00 PM
കൊവിഡ് 19 : കൊച്ചി മെട്രോ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ നിയന്ത്രണം
കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ സര്‍വീസുകള്‍ക്കും നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകീട്ട് നാല് മുതല്‍ രാത്രി പത്ത് വരെയും 20 മിനിട്ട് ഇടവിട്ടാകും മെട്രോ സര്‍വീസ് നടത്തുക. രാവിലെ പത്ത് മുതല്‍ വൈകീട്ട നാല് വരെ ഒരു മണിക്കൂര്‍ ഇടവിട്ട് മാത്രമേ മെട്രേ ഓടൂ.
ഒഴിവാക്കാന്‍ സാധിക്കാത്ത യാത്രകള്‍ ഉള്ളവര്‍ മാത്രമേ മെട്രോയില്‍ സഞ്ചരിക്കാവൂ. യാത്രക്കാര്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. തീവണ്ടി യാത്രക്കാള്‍ പരാമവധി യാത്രക്കള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ നേരത്തെ ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. കൊറോണ വൈറസ് ബാധിതയുള്ളവര്‍ 12 പേരെങ്കിലും വിവിധ തീവണ്ടികളില്‍ യാത്ര ചെയ്തിട്ടുള്ളതിനാല്‍ ട്രെയിന്‍ യാത്ര അപകടം നിറഞ്ഞതാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു