16 March, 2020 08:31:31 PM
അനധികൃത സാനിട്ടൈസർ നിർമാണം; അങ്കമാലിയിൽ പിടിച്ചെടുത്തത് 1000 ലിറ്റർ
കൊച്ചി: കോവിഡ് 19 വ്യാപനത്തോടെ മെഡിക്കൽ സ്റ്റോറുകളിൽ സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് ലബോറട്ടറികളിൽ അനധികൃതമായി സാനിറ്റൈസർ നിർമ്മാണവും. എറണാകുളം അങ്കമാലിയിൽ 1000 ലിറ്റർ സാനിറ്റൈസർ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. അങ്കമാലി സിസ്കോയിൽ പ്രവൃത്തിക്കുന്ന ഐസോകം ലബോറട്ടറീസാണ് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ സാനിറ്റൈസർ നിർമ്മിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ സജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. 20 ലിറ്ററിന് 9520 രൂപയ്ക്കും 5 ലിറ്ററിന് 2800 രൂപയ്ക്കുമാണ് വിൽപ്പനയ്ക്ക് സാനിറ്റൈസർ തയ്യാറാക്കി വെച്ചിരുന്നത്. മൂന്ന് ദിവസങ്ങൾ മാത്രമെ ആയിരുന്നുള്ളു ഇവിടെ സാനിറ്റൈസർ നിർമ്മിക്കാൻ തുടങ്ങിയിട്ട്. സാനിറ്റൈസറുകൾ വിൽക്കുന്നത് വിലക്കിക്കൊണ്ട് നോട്ടീസും നൽകി.