15 March, 2020 09:55:37 AM
പെരുമ്പാവൂരില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഗർഭിണിയടക്കം മൂന്നു മരണം
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. മലപ്പുറം കോട്ടൂർ സ്വദേശികളാണ് മരിച്ചത്. ഒറ്റത്തറ, കോട്ടൂർ, മൂഴിത്തൊടി വീട്ടിൽ ഹനീഫ( 29), ഹനീഫയുടെ ഭാര്യ സുമയ്യ(20), ഫനീഫയുടെ സഹോദരൻ ഷാജഹാൻ( 27) എന്നിവരാണ് മരിച്ചത്. എം സി.റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.
സുമയ്യയുടെ മുണ്ടക്കലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച സുമയ്യ 8 മാസം ഗര്‍ഭിണിയായിരുന്നു. കാറോടിച്ചയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേരുടെ മൃതദേഹങ്ങളും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി