01 March, 2020 02:25:41 PM
സ്വര്‍ണകടത്ത്; നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത് 75 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 75 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സിന്റെ പിടിലായത്. ഒന്നേമുക്കാല്‍ കിലോയുടെ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മലപ്പുറം തിരൂര്‍ സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എടവണ്ണ സ്വദേശിയായ ആള്‍ മലദ്വാരത്തിനുള്ളില്‍ ക്യാപ്‌സൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായാണ് പിടിയിലായത്. ദുബായില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
വിമാനത്താവളം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എയര്‍ കസ്റ്റംസ് വിഭാഗം അടുത്തിടെ പരിശോധന കര്‍ശനമാക്കിയതോടെ നിരവധി അനധികൃത സ്വര്‍ണകടത്തുകേസുകള്‍ പിടികൂടാനായിട്ടുണ്ട്