24 February, 2020 09:17:51 AM
അംഗീകാരമില്ല; വിദ്യാർഥികളെ കബളിപ്പിച്ച കൊച്ചിയിലെ സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍
കൊച്ചി: സിബിഎസ്ഇ അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച സ്വകാര്യ സ്കൂളിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. സ്കൂൾ മാനേജരെയും ട്രസ്റ്റ് പ്രസിഡന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി തോപ്പുംപടിയിലെ അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിനെതിരെയാണ് നടപടി.
സ്കൂള്‍ മാനേജരായ മാഗി അരൂജ, ഭര്‍ത്താവും ട്രസ്റ്റ് പ്രസിഡന്റുമായ മെല്‍ബിന്‍ ഡിക്രൂസ് എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 29 വിദ്യാർഥികൾക്ക് പത്താം ക്ലാസ പരീക്ഷയെഴുതാൻ സാധിച്ചിരുന്നില്ല.
സിബിഎസ്ഇയുടെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ ഇതുവരെ പ്രവർത്തിച്ചിരുന്നത്. പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കുട്ടകളെ മറ്റ് സ്കൂളുകളില്‍ എത്തിച്ചാണ് പരീക്ഷയെഴുതിച്ചിരുന്നത്. ഇത്തവണ മറ്റും സ്കൂളുകളൊന്നും ഇതിനു തയാറാകാതെ വന്നതോടെ മാനേജ്മെൻര് കോടതിയെ സമീപിച്ചു. എന്നാൽ കേസ് മാറ്റിവച്ചതോടെ അതും തിരിച്ചടിയായി. ഇതിനിടെ കുട്ടികൾക്ക് ഹാൾ ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്.