18 February, 2020 04:39:06 PM


മനുഷ്യക്കടത്ത് തടയാൻ വിദ്യാർഥികള്‍ ഉള്‍പ്പെടെ യുവാക്കളുടെ പങ്ക് പ്രധാനം - ബിജി ജോർജ്

കൊച്ചി: മനുഷ്യക്കടത്ത് കൂടിവരുന്നത് വലിയ സാമൂഹ്യ സുരക്ഷിതത്വ ഭീഷണിയാണെന്നും അതിനെ നേരിടുന്നതിന് പൊലീസിന് പുറമെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ പങ്ക് വലുതാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ടി. ബിജി ജോർജ് അഭിപ്രായപ്പെട്ടു. കളമശ്ശേരി നുവാൽസിൽ നടന്ന ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ക്ലബ് പരിശീലന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നുവാൽസ് എൻ എസ് എസ് യുണിറ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകത്തിൽ മനുഷ്യക്കടത്ത് വൻ തോതിൽ വർധിച്ചതായി അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ എ ടി എച് കോ ഓർഡിനേറ്റർ അഖിൽ മനുഷ്യക്കടത്തു ഉയർത്തുന്ന വെല്ലുവിളികൾ പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു. നഗരത്തിൽ എ ടിച് ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ബെറ്റിമോൾ, നുവാൽസ് അസി പ്രൊഫസർ കെ എൽ നമിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K