14 February, 2020 11:51:09 AM


താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ജീവനക്കാരെ രക്ഷപ്പെടുത്തി



കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആറാം വളവിൽ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K