13 February, 2020 06:54:19 PM


ബസ്സിന്‍റെ ഡിക്കിയുടെ ഡോർ തട്ടി കാല്‍നടയാത്രക്കാരന്‍ മരിച്ചു



താമരശ്ശേരി: ഓടക്കുന്ന് വട്ടക്കുണ്ട് പള്ളിക്ക് സമീപം വെച്ച് നടന്ന അപകടത്തിൽ കാല്‍നടയാത്രികന്‍ മരിച്ചു. ചെമ്പ്ര തനിയോത്ത് പരേതരായ അതൃമാൻക്കുട്ടി, ഉമ്മാച്ചു ദമ്പതികളുടെ മകന്‍ അബദുൽ സലാം (49) ആണ് മരിച്ചത്. വീട്ടിൽ നിന്നും പള്ളിയിലക്ക് നടന്നു വരികയായിരുന്ന സലാമിന്‍റെ മേൽ മൈസൂരിൽ നിന്നുംശബരിമലക്ക് പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ്സിന്‍റെ സൈഡ് ഡിക്കി തുറന്ന് ഡോർ ശരീരത്തിൽ അടിക്കുകയായിരുന്നു. അബ്ദുസലാം സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ: ജമീല, മക്കൾ :ഉബൈദ് റഹിമാൻ, മുഹമ്മദ് ആഷിഖ്, പരേതനായ അജ്മൽ അബീബ് 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K