08 February, 2020 01:11:23 AM
മെഡിക്കൽ കോളജ് ജീവനക്കാരായ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ
കോഴിക്കോട്: സുഹൃത്തുക്കളായ യുവാവിനെയും യുവതിയേയും ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ വെസ്റ്റേണ്‍ വച്ചായിരുന്നു മരണം. കെഎംസിടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരായ അലീന അശ്റഫ് (21), വയനാട് മൂലങ്കാവ് സ്വദേശി അബിന്‍.കെ.ആന്റണി (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സയനൈഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.