28 January, 2020 03:45:18 PM


സൗദി അറേബ്യയിലെ യാമ്പുവില്‍ വാഹനാപകടത്തില്‍ കളമശ്ശേരി സ്വദേശി മരിച്ചു





കൊച്ചി : സൗദി അറേബ്യയിലെ യാമ്ബു ചെക്‌പോസ്റ്റിനു സമീപത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ എറണാകുളം കളമശ്ശേരി സ്വദേശി യുവാവ് മരിച്ചു. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്ന കളമശ്ശേരി കളപ്പുരക്കല്‍ ഇസ്മയിലിന്റെ മകന്‍ ഹാഷിം ഇസ്മയില്‍ (26) ആണ് മരിച്ചത്. നഖീല്‍ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം.


കഴിഞ്ഞ 11 മാസം മുന്‍പാണ് ഹാഷിം സൗദിയില്‍ ജോലിക്കെത്തിയത്. ബദര്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം അവിടെ മറവ് ചെയ്യുന്നതിനുള്ള നടപടികളുടെ പൂര്‍ത്തീകരണത്തിന് കമ്പനി അധികൃതരും ജിദ്ദയിലെ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മായില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K