28 January, 2020 09:30:30 AM
വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കല്‍പ്പറ്റയില്‍ രണ്ട് പേര് പിടിയില്‍
കല്‍പ്പറ്റ: വിസ വാഗ്ദാനം ചെയ്തു കമ്പളക്കാട് സ്വദേശിയില്‍ നിന്നു അര ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയില്‍ . കണ്ണൂര്‍ തൃപ്പന്കോട്ടൂര് ടി.കെ.മുഹമ്മദ് (33) , അമ്പലവയല്‍ തോമാട്ടുചാല്‍ സനീഷ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഹമ്മദിന്റെ സുഹൃത്തായ സനീഷിനെതിരേ പോലീസ് ആള്‍മാറാട്ടത്തിനും കേസെടുത്തിട്ടുണ്ട്.
2019 നവംബറിലാണ് വിസ വാഗ്ദാനം ചെയ്തു മുഹമ്മദ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കിയില്ല. പണവും തിരികെ കൊടുത്തില്ല. മധ്യസ്ഥം നിന്നു സനീഷ് പറഞ്ഞ അവധിയും തെറ്റി. ഈ സാഹചര്യത്തിലാണ് കമ്പളക്കാട് സ്വദേശി പോലീസില്‍ പരാതിപ്പെട്ടത്.