27 January, 2020 10:38:08 PM


കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു യു.കെ.ജി വിദ്യാര്‍ഥി മരിച്ചു; സംഭവം കോഴിക്കോട് മുക്കത്ത്


താമരശ്ശേരി: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു യു.കെ.ജി വിദ്യാര്‍ഥി മരിച്ചു. പിതാവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ കാരാടി കണ്ണന്‍കുന്നില്‍ വാടകക്ക് താമസിക്കുന്ന കുന്ദമംഗലം ആനപ്പാറ അനൂപ് ലാലി​​ന്‍റെ മകന്‍ കൃഷ്ണ കെ. ലാല്‍ (ആറ്) ആണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം മുക്കം വെസ്​റ്റ്​ മണാശ്ശേരിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. താമരശ്ശേരി ഗവ. യു.പി. സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയാണ് കൃഷ്ണ. മാതാവ്: അഖില. സഹോദരി: അനര്‍ഘ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K