25 January, 2020 09:35:00 PM


വിഷവാതകം ശ്വസിച്ച് ബഹ്‌റൈനില്‍ കാസര്‍ഗോഡ് സ്വദേശി മരിച്ചു



കാസര്‍ഗോഡ് :  കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍ഗോഡ് മുട്ടം സ്വദേശി മുഹമ്മദ് യൂസഫാ(47)ണ് മരിച്ചത്. അവാലിയിലെ താമസസ്ഥലത്ത് തണുപ്പകറ്റാന്‍ മുറി അടച്ചിട്ട് കരികത്തിച്ചതാണ് വിഷപ്പുകക്ക് കാരണമായത്. ബഹ്‌റൈനില്‍ ഡ്രൈവറായിരുന്നു. ഭാര്യ: മിസ്രിയ. മക്കള്‍: മിനൈസ്, മുര്‍ഷാന, മസാന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോരാനുള്ള നടപടികള്‍ ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K