18 January, 2020 02:08:22 PM
''അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്എഫ്ഐ ക്കാരനെ കാണിക്കാമോ?'' അലന്‍റെ മാതാവ്
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളില്‍ ഒരാളായ അലന്‍ മാവോവാദിയാക്കിയ ഒരു എസ്എഫ്‌ഐക്കാരനെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ പി ജയരാജനോട് മാതാവ് സബിത. കഴിഞ്ഞ ദിവസം സിപിഎം നേതാവ് നടത്തിയ ആരോപണത്തിന് ഫേസ്ബുക്കിലൂടെയാണ് അലന്റെ മാതാവ് മറുപടിയുമായി എത്തിയത്. അലന്‍ സ്വാധീനിച്ച ഒരാളെയെങ്കിലും ഉദാഹരണമായി കാണിക്കാന്‍ സബിത ആവശ്യപ്പെട്ടു.
അലനും താഹയും എസ്എഫ്‌ഐ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയാണ് ആശയപ്രചരണത്തിനായി ഇവര്‍ ഉപയോഗിച്ചതെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ എസ്എഫ്ഐയിൽ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്താന്‍ അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ലെന്നും വീടിന് അടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നതെന്നുമാണ് സബിത പറയുന്നത്.എസ്എഫ്ഐ യില്‍ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക എന്നും ചോദിക്കുന്നും.
അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് നിരപരാധിത്വം തെളിയിക്കാൻ പോരാടുക തന്നെ ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു. ''സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ ... താങ്കൾ ഇന്നലെ കെഎല്‍എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു.'' എന്ന് തുടങ്ങുന്ന പോസ്റ്റ് അലന്റെ അർബൻ സെക്കുലർ അമ്മ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം. ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ച തങ്ങള്‍ മാവോയിസ്റ്റുകളാണെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ പക്കല്‍ എന്തു തെളിവാണുള്ളതെന്നു എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അലനും താഹയും മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചിരുന്നു.