16 January, 2020 06:47:19 AM
കെഎസ്ആർടിസി ബസിന്റെ ടയറിനടിയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
പറവൂർ : മുൻസിപ്പൽ ടൗൺ ഹാളിന് മുന്നിൽ നടന്ന വാഹനാപകടത്തിൽ യുവതി ദാരുണമായി മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം സത്താറ ഐലൻഡ് സ്വദേശിനി രശ്മി ശ്രീകാന്താണ് കെഎസ്ആർടിസി ബസിന്റെ ടയറിനടിയിൽ കുടുങ്ങി ദാരുണമായി മരിച്ചത്.
ആസ്റ്റർ മെഡിസിറ്റിയിലെ ജീവനക്കാരിയായ യുവതി ജോലിക്കായി സഹപ്രവർത്തകയോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആലുവയിൽ നിന്ന് വരുകയായിരുന്ന കെ എസ്ആര്ടിസി ബസിന്റെ അടിയിലേക്ക് ടൂ വീലറിന്റെ പുറകിൽ യാത്ര ചെയ്തിരുന്ന യുവതി തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ ടയർ തലയിൽ കയറി ഇറങ്ങി തത്സമയം തന്നെ മരണം സംഭവിക്കുകയായിരുന്നു. ടൂ വീലർ ഓടിച്ചിരുന്ന യുവതി നിസാര പരിക്കുകളോടെ രക്ഷപെട്ടു.