10 January, 2020 10:14:28 AM
മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നാളെ നിലംപൊത്തും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിക്കുന്ന മരടിലെ ഫ്ളാറ്റുകളില്‍ സ്‌ഫോടകവസ്തു വിദഗ്ധര്‍ വിശദമായ പരിശോധനകള്‍ നടത്തി. കണ്ണിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ആല്‍ഫ ജെയിന്‍, മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഇന്നലെ സംഘം സന്ദര്‍ശിച്ചു. വെെകിട്ട് സ്‌ഫോടകവസ്തു വിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ എത്തി. മലിനീകരണ നിയന്ത്രണബോര്‍ഡ് സംഘവും സ്ഥലത്തെത്തി.
പ്രദേശത്തെ വായുവിന്റെയും ജലത്തിന്റെയും മലിനീകരണത്തോത് കണ്ടെത്താനാണ് സംഘം പരിശോധനകള്‍ നടത്തിയത്. മോക്ഡ്രില്‍ രാവിലെ 9 ന് നടക്കും. ഫയര്‍ എന്‍ജിനുകള്‍, പോലീസ് സംവിധാനം, ആംബുലന്‍സുകള്‍ എല്ലാം നിലയുറപ്പിക്കും. എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകള്‍ നിറച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലെ ദ്വാരങ്ങളില്‍ വച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ തമ്മിലുള്ള കണക്ഷന്‍ ശരിയായ രീതിയിലാണോയെന്നറിയുന്നതിനാണ് ഇന്നലെ അന്തിമ പരിശോധന നടത്തിയത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗെനെസേഷന്‍ (പെസോ), ജില്ലാ ഭരണകൂടം, പോലീസ് എന്നിവരാണ് സംയുക്തപരിശോധന നടത്തിയത്.
ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് കടുത്ത ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റുകള്‍ക്കു സമീപമുള്ള എല്ലാ ചെറിയറോഡുകളില്‍ രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇത് 12 വരെ നീണ്ടേക്കാം. ചിലപ്പോള്‍ അല്‍പം നേരത്തേ ഗതാഗതം നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. തേവര-കുണ്ടന്നൂര്‍ പാലം, ദേശീയ പാത എന്നിവിടങ്ങളില്‍ 10.55 മുതല്‍ 20 മിനിറ്റുനേരത്തേക്ക് ഗതാഗതം നിയന്ത്രണമുണ്ടാകും.
11ന് ഫ്ളാറ്റ് പൊളിക്കുന്ന സമയത്ത് ആലപ്പുഴയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ അരൂര്‍ - ഇടക്കൊച്ചി കണ്ണങ്ങാട്ട്പാലം വഴി തിരിച്ചുവിടും. 12 ന് ജയിന്‍ കോറല്‍കോവ് പൊളിക്കുന്ന രാവിലെ 11 ന് ദേശീയ പാത 66 ല്‍ ഗതാഗതതടസമുണ്ടാകില്ല. ജയിന്‍ ഫ്ളാറ്റ് ദേശീയപാതയില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ്. അന്ന് ഉച്ചകഴിഞ്ഞ് 2ന് ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്പോള്‍ ദേശീയപാത 10 മിനിറ്റ് അടച്ചിടും. ഹെെവേയില്‍ 1.55 മുതല്‍ 2.05 വരെ അടച്ചിടും. മേഖലയിലുള്ള ജല, വായു ഗതാഗത മാര്‍ഗങ്ങളിലും നിയന്ത്രണമുണ്ടാകും.
സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ ഫ്ളാറ്റില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ക്ക് ഇതുവരെ അനുവദിച്ചത് 62 കോടി രൂപ. കേരള സര്‍ക്കാര്‍ 49.36 കോടി രൂപ വിതരണം ചെയ്തു. 35 ഫ്ളാറ്റ് ഉടമകള്‍ക്ക് ഇന്നലെ തുക അനുവദിച്ചു. എല്ലാംചേര്‍ത്ത് ഇതുവരെ ലഭിച്ചത്. 58.11 കോടി. ഇനി 3.88 കോടി രൂപകൂടി അനുവദിച്ചാല്‍ മതിയാകും. 25 ലക്ഷം രൂപയ്ക്കുള്ള എല്ലാ ക്‌ളെയിം അപേക്ഷകളും കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ബില്‍ഡര്‍മാരുടെയും അവരുടെ ബന്ധുക്കളുടെയു പേരിലുള്ള ഫ്ളാറ്റുകള്‍ക്ക് തുക അനുവദിച്ചിട്ടില്ല.
ഇത്തരക്കാരുടെ പട്ടിക കമ്മിറ്റി സര്‍ക്കാരിന് അയച്ചിട്ടുണ്ട്. പണിമില്ലാത്തതുകൊണ്ടാണ് തുക വിനിയോഗിക്കാന്‍ കഴിയാത്തതെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന നിലപാടിലാണ് നഷ്ടപരിഹാരക്കമ്മിറ്റി. ഫ്ളാറ്റുടമകള്‍ സമരം പ്രഖ്യാപിച്ചതോടെ ഇന്നലെയാണ് 35 പേര്‍ക്കൂകുടി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഓരോ തവണ ചെല്ലുമ്പോഴും മറുപടി ഒന്നുതന്നെ. സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി വരട്ടെയെന്നുമാണ് പറയുന്നത്. 257 പേരായിരുന്നു നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. അതില്‍ 200 പേര്‍ക്ക് 25 ലക്ഷം വീതം ലഭിച്ചു. തങ്ങള്‍ക്ക് കിട്ടിയതുമില്ലെന്ന് ഇവര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ താമസിച്ചശേഷം മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് പുറത്തിറങ്ങേണ്ടിവന്ന 57 പേര്‍ക്ക് ഇതുവരെ നയാെപെസ നഷ്ടപരിഹാരക്കമ്മിറ്റി നല്‍കിയിട്ടില്ലെന്ന് ഉടമകള്‍. ഇതിനായി വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എച്ച്.ടു.ഒ. ഫഌറ്റിലെ താമസക്കാരായിരുന്ന ജയകുമാര്‍, അരുണ്‍, ബിനോജ് എന്നിവര്‍ പറഞ്ഞു. തങ്ങള്‍ അഞ്ചുതവണ നഷ്ടപരിഹാരക്കമ്മിറ്റിയുടെ അടുക്കല്‍ ഫ്ളാറ്റ് ഡോക്യുമെന്റ്‌സ് ഹാജരാക്കിയതാണ്. ഓരോ തവണ ചെല്ലുമ്പോഴും മറുപടി ഒന്നുതന്നെ. സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി വരട്ടെയെന്നുമാണ് പറയുന്നത്. 257 പേരായിരുന്നു നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. അതില്‍ 200 പേര്‍ക്ക് 25 ലക്ഷം വീതം ലഭിച്ചു. തങ്ങള്‍ക്ക് കിട്ടിയതുമില്ലെന്ന് ഇവര്‍ പറഞ്ഞു