01 January, 2020 07:36:34 PM
പഞ്ചായത്ത് അംഗത്തെ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് : കുറ്റ്യാടി വേളം പഞ്ചായത്ത് അംഗത്തെ പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസില്‍ പതിനാറാം വാര്‍ഡ് അംഗം ലീല ആര്യങ്കാവിലിന് നേരെയാണ് വധശ്രമമുണ്ടാകുന്നത്. സംഭവത്തില്‍ വേളം സ്വദേശി ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങലയില്‍ കെട്ടിയിട്ട ശേഷം ലീലയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തീ കൊളുത്താനുള്ള ശ്രമം തടഞ്ഞ് ലീലയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ തന്നെയാണ് ബാലനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ചതായി ലീല പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രശ്‌നമാണ് ഭീഷണിക്ക് കാരണമായതെന്ന നാട്ടുകാര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള ബാലനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്