23 December, 2019 03:08:23 PM
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം. മൂന്നു പശ്ചിമ ബംഗാൾ സ്വദേശികളെ വീട്ടിൽ കയറി ആക്രമിച്ചു. സംഭവത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
നാദാപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുഖം മറച്ചെത്തിയ പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ബിജെപി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നു തൊഴിലാളികൾ ആരോപിച്ചു. തങ്ങൾക്ക് വധഭീഷണി ഉണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി