17 December, 2019 05:07:05 PM
വയനാട്ടില്‍ സ്കൂള്‍ മുറ്റത്ത് രണ്ടാം ക്ലാസുകാരന് പാമ്പു കടിയേറ്റു

കല്‍പറ്റ: വയനാട്ടില്‍ സ്കൂള്‍ മുറ്റത്ത് രണ്ടാം ക്ലാസുകാരന് പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി സ്കൂളിലെ മുഹമ്മദ് റെയ്ഹാന്‍ എന്ന വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്.മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് മരുന്ന് നല്‍കി തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരിയിലെ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷഹ്ല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് മരിച്ചിരുന്നു