07 December, 2019 02:20:59 PM


കീ​ട​നാ​ശി​നി പ്രയോഗം: വയനാട്ടിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; 13 പേര്‍ ആ​ശു​പ​ത്രി​യി​ല്‍



വ​യ​നാ​ട്: സ്കൂ​ളി​ല്‍ വ​ച്ച്‌ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 13 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​നാ​ട് അ​ച്ചൂ​ര്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ശ്വാ​സ​ത​ട​സ​വും ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ട്ടി​ക​ളെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും സ്ഥി​തി ഗു​രു​ത​ര​മ​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ആ​റ് കു​ട്ടി​ക​ളെ​യും വെ​ള്ളി​യാ​ഴ്ച ഏ​ഴ് കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ ഹാ​രി​സ​ണ്‍ മ​ല​യാ​ള​ത്തി​ന്‍റെ തേ​യി​ല തോ​ട്ട​ത്തി​ല്‍ കീ​ട​നാ​ശി​നി അ​ടി​ച്ച​താ​ണ് കു​ട്ടി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം വാ​സ്ഥ​വ​വി​രു​ദ്ധ​മാ​ണെ​ന്നും തോ​ട്ട​ത്തി​ല്‍ കീ​ട​നാ​ശി​നി അ​ടി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ഹാ​രി​സ​ണ്‍ കമ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K