05 December, 2019 04:10:23 PM
ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് നടുമുറ്റത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു