04 December, 2019 06:23:32 PM


പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ചു



കാക്കനാട്: പാറമടകളില്‍ നിന്നുള്ള മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് നിരോധിച്ച്‌ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉത്തരവിട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പാറമടകളില്‍ നിന്നുള്ള മലിനജല വിതരണമാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ പ്രത്യേക പദവി ഉപയോഗിച്ച്‌ കളക്ടര്‍ നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ ജലവിതരണം നടത്തുന്ന ടാങ്കറുകള്‍ പിടിച്ചെടുക്കും. മലിനജലം വഹിച്ചെത്തുന്ന ടാങ്കര്‍ ലോറികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജില്ലാ ഹെല്‍ത്ത് ഓഫീസറെ ചുമതലപ്പെടുത്തി. ഉത്തരവ് നടപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K