03 December, 2019 04:42:21 PM


ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു

കോഴിക്കോട്: ജില്ലാ ജയിലില്‍ മോഷണക്കേസിലെ പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു. ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ അമ്ബായത്തോട് അഷ്റഫ്, ഷമിന്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡ് പ്രതികളാണ്. 


ജയിലിലെ ചില്ലുകള്‍ ഇവര്‍ തകര്‍ത്തതായാണ് വിവരം.ജയിലിനുള്ളില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കുന്നതിനായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വാര്‍ഡന്മാരെ ആക്രമിക്കുന്നതിലേക്കെത്തിച്ചത്. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K