28 November, 2019 07:07:48 AM


കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ ടാ​ങ്ക​ർ ലോറി മറിഞ്ഞു: പെ​ട്രോ​ൾ പരന്നൊഴുകി; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു



കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ മ​റി​ഞ്ഞ​ത്. ടാ​ങ്ക​റി​ൽ നി​ന്ന് പെ​ട്രോ​ൾ ചോ​രു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ചോ​ർ​ച്ച​യ​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തിന്റെ സമീപത്തേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല. വാഹന ഗതാഗതം പഴയ റോഡിലൂടെ തിരിച്ചു വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K